പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം ആൻഡ് ഗ്രന്ഥശാലക്കുനേരെ സാമൂഹികവിരുദ്ധ ആക്രമണം. വായനശാലയിലെ പത്രങ്ങൾ കീറി നശിപ്പിക്കുകയും വൈദ്യുതിയുടെ സർവിസ് വയർ മുറിച്ചുമാറ്റുകയും ആന്റിന കേടുവരുത്തുകയും ചെയ്തു. ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസം മുമ്പ് സാംസ്കാരികനിലയത്തിന് തൊട്ടടുത്തുള്ള ആശാരികണ്ടി ലീലാമ്മയുടെ വീട്ടിലും സമാനമായ അതിക്രമം നടന്നിരുന്നു. സാംസ്കാരിക കേന്ദ്രത്തിനെതിരെ നടന്ന അതിക്രമത്തിൻ സപ്പോർട്ടിങ് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, ടി.എം. ദാമോദരൻ, കെ. ചന്ദ്രൻ, ശങ്കർ നൊച്ചാട്, എൻ.പി.എ. കബീർ, ജിതേഷ് മാസ്റ്റർ, എം.ടി. ഗോപാലൻ, ദിലീപ് കണ്ടോത്ത്, വി. ഗോപാലൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.