ബാലുശ്ശേരി: അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് ബാലുശ്ശേരിയിൽ പതിവാകുന്നു. ടൗണിനു സമീപം വൈകുണ്ഠം ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ അശ്രദ്ധയോടെ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാൽ പല ഭാഗങ്ങളിലും കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സമയത്ത് വെള്ളം പാഴാകുന്നത് പതിവു കാഴ്ചയാണ്.
പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ പ്രവൃത്തിസ്ഥലത്തില്ലാത്തതാണ് കുടിവെള്ള പൈപ്പ് ലൈൻ തകർക്കപ്പെടാൻ ഇടയാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഭാഷപോലും അറിയാത്ത അന്തർ സംസ്ഥാന തൊഴിലാളികൾക്ക് റോഡിനടിയിലൂടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്നതു സംബന്ധിച്ച വിവരം കിട്ടുന്നില്ല. ഇതു കാരണം ജെ.സി.ബി ഉപയോഗിച്ച് കുഴിക്കുമ്പോഴേക്കും പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.