ബാലുശ്ശേരി: ദമ്പതികളെ വീടിനോടുചേർന്ന പഴയവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂർ തെക്കേച്ചാലിൽ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ് മരിച്ചത്. ആണ്ടിക്കുട്ടി കർഷക തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി ആണ്ടിക്കുട്ടി പഴയ മുറിയിലാണ് കിടന്നത്. പിന്നീട് ഭാര്യ നാരായണിയും ഒപ്പം കിടക്കാനെത്തി. മകെൻറ മകൻ രാവിലെ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പ്രത്യേകിച്ച് ഒരു അസ്വസ്ഥതകളും ഇരുവർക്കും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ഗീത, ഗിരീഷ്കുമാർ (കൊടുങ്ങല്ലൂർ), ജലജ. മരുമക്കൾ: അശോകൻ(നന്മണ്ട), നിഷ, പ്രകാശൻ (കുന്നക്കൊടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.