ബാലുശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവെൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കോക്കല്ലൂർ മുത്തപ്പൻതോടിന് സമീപം ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി കൊയ്ത്തു നടത്തി. വാർഡംഗം എൻ.പി. നദീഷ്കുമാർ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു. കൃഷി ഓഫിസർ പി. വിദ്യ അധ്യക്ഷത വഹിച്ചു.
കൃഷിഭവൻ നൽകിയ ജ്യോതി നെൽവിത്താണ് കരനെൽകൃഷിക്ക് ഉപയോഗിച്ചത്. തട്ടുകളായിക്കിടക്കുന്ന തെങ്ങിൻ തോപ്പാണ് ഒ.ടി. ബാലകൃഷ്ണൻ കരനെൽകൃഷിക്ക് ഉപയോഗപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.കൃഷി അസിസ്റ്റൻറുമാരായ കെ.എൻ. ഷിനിജ, ടി.വി. പ്രബിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.