സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി അറപ്പീടിക മരപ്പാലം ഭാഗത്ത് എട്ടു മീറ്റർ വീതിയിൽ പ്രവൃത്തി തുടങ്ങിയ കലുങ്ക്

റവന്യൂ ഭൂമി തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരില്ല; സംസ്ഥാന പാത നവീകരണം സ്തംഭിക്കുന്നു

ബാ​ലു​ശ്ശേ​രി: കൊ​യി​ലാ​ണ്ടി-​താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന പാ​ത സ​ർ​വേ ന​ട​ത്തി റ​വ​ന്യൂ ഭൂ​മി തി​ട്ട​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ത​ട​സ്സ​മാ​കു​ന്നു.

12 മീ​റ്റ​ർ വീ​തി​യി​ൽ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി സു​ഗ​മ​മാ​യി ന​ട​ത്താ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ റോ​ഡ് കൈ​യേ​റി​യ ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി കൊ​യി​ലാ​ണ്ടി-​താ​മ​ര​ശ്ശേ​രി താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നാ​യി നാ​ല് സ​ർ​വേ​യ​ർ​മാ​രെ നി​യോ​ഗി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് മ​റ്റു ചു​മ​ത​ല​ക​ൾ ന​ൽ​കി സ്ഥ​ലം​മാ​റ്റം ന​ൽ​കി​യ​തോ​ടെ ഭൂ​സ​ർ​വേ ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. സം​സ്ഥാ​ന പാ​ത​യി​ൽ അ​റ​പ്പീ​ടി​ക മ​ര​പ്പാ​ലം ക​ലു​ങ്ക് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യെ​ങ്കി​ലും ഇ​വി​ടെ സ​ർ​വേ ന​ട​ത്തി റ​വ​ന്യൂ ഭൂ​മി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​ലു​ങ്ക് നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ട്ടു.

നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ലു​ങ്കി​ന് എ​ട്ടു മീ​റ്റ​ർ വീ​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ലു​ങ്കി​ന്റെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ നി​ല​യി​ലാ​ണ്.

റ​വ​ന്യൂ വ​കു​പ്പ​ധി​കൃ​ത​ർ സ​ർ​വേ ന​ട​ത്തി ഭൂ​മി തി​ട്ട​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ 12 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന റോ​ഡി​ൽ എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ ക​ലു​ങ്ക് നി​ർ​മി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​ണി ഏ​റ്റെ​ടു​ത്ത ക​രാ​ർ ക​മ്പ​നി​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​ത് റോ​ഡി​ൽ അ​പാ​ക​ത സൃ​ഷ്ടി​ക്കു​മെ​ന്നും ന​ട​പ്പാ​ത​പോ​ലും നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണ് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം സ്ഥ​ലം​മാ​റ്റി​യ​തെ​ന്ന ആ​രോ​പ​ണ​വും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. എ​ത്ര​യും വേ​ഗം ഭൂ​സ​ർ​വേ ന​ട​ത്തി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ത​ട​സ്സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 


Tags:    
News Summary - State Highway work pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.