ബാലുശ്ശേരി: ഡ്രൈവിങ് ലൈസൻസില്ലാതെ ബൈക്കോടിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പേരിൽ കേസെടുക്കുകയും ബൈക്കുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാതെയും ലൈസൻസില്ലാതെയും ബൈക്കുകളുമായി കറങ്ങിയ നാലു വിദ്യാർഥികളാണ് ബാലുശ്ശേരി പൊലീസിന്റെ മോട്ടോർ ഡ്രൈവ് പരിശോധനയിൽ പിടിയിലായത്. ബൈക്കുകളുടെ ആർ.സി ഓണർമാരായ രക്ഷിതാക്കളുടെ പേരിൽ മോട്ടോർ വെഹിക്കിൾ 199-എ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കേസാണിത്. നാലു വർഷത്തേക്ക് ഇവരുടെ ഡ്രൈവിങ് ലൈസൻസും 12 മാസത്തേക്ക് വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും.
വാഹനമോടിച്ച വിദ്യാർഥികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള പ്രായപരിധി 18ൽനിന്ന് 25 വയസ്സിലേക്ക് നീട്ടുകയും ചെയ്യും. ബാലുശ്ശേരി എസ്.എച്ച്.ഒ എം.കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.