ബാലുശ്ശേരി: തലയാട് - ചെറിയ മണിച്ചേരി റോഡ് തകർന്ന് കാൽനടപോലും ദുഷ്കരമായി. പനങ്ങാട് പഞ്ചായത്തിൽ മൂന്നാം വാർഡിൽപെട്ട തലയാട് - ചെറിയ മണിച്ചേരി റോഡിന് മൂന്നു മീറ്റർ വീതിയുണ്ടെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഇനിയും കനിവ് കാണിച്ചിട്ടില്ല. ചെറിയ മണിച്ചേരി ഭാഗത്ത് ഏഴോളം പട്ടികജാതി -വർഗ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്. നേരത്തെ ജീപ്പ് സർവിസ് നടത്തിയിരുന്നെങ്കിലും റോഡ് തകർന്ന് കുണ്ടും കുഴിയുമായ നിലയിലായതിനാൽ ജീപ്പ് സർവിസും നിർത്തി. മൂന്നു മീറ്റർ വീതിയുള്ളതിനാൽ റോഡ് നവീകരണത്തിന് ഗ്രാമപഞ്ചായത്തിനും ഫണ്ട് അനുവദിക്കാൻ പറ്റാത്ത സാഹചര്യമാണ്.
ജില്ല പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ റോഡ് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.