Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightതലയാട്-ചെറിയ മണിച്ചേരി...

തലയാട്-ചെറിയ മണിച്ചേരി റോഡിനെ ആരു രക്ഷിക്കും?

text_fields
bookmark_border
Thalayadu- Mancheri road
cancel

ബാ​ലു​ശ്ശേ​രി: ത​ല​യാ​ട് - ചെ​റി​യ മ​ണി​ച്ചേ​രി റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട​പോ​ലും ദു​ഷ്‍ക​ര​മാ​യി. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട ത​ല​യാ​ട് - ചെ​റി​യ മ​ണി​ച്ചേ​രി റോ​ഡി​ന് മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ണ്ടെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ക​നി​വ് കാ​ണി​ച്ചി​ട്ടി​ല്ല. ചെ​റി​യ മ​ണി​ച്ചേ​രി ഭാ​ഗ​ത്ത് ഏ​ഴോ​ളം പ​ട്ടി​ക​ജാ​തി -വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. നേ​ര​ത്തെ ജീ​പ്പ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യ നി​ല​യി​ലാ​യ​തി​നാ​ൽ ജീ​പ്പ് സ​ർ​വി​സും നി​ർ​ത്തി. മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള​തി​നാ​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്തോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ റോ​ഡ് ഏ​റ്റെ​ടു​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഒ​ട്ടേ​റെ ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalayadu- Mancheri road
News Summary - Thalayadu- Mancheri road
Next Story