ബാലുശ്ശേരി: പുനർ നിർമാണത്തിനായി തെച്ചിപ്പാലം പൊളിച്ചു. എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിൽ ബ്രിട്ടീഷ് കാലത്ത് പണിത ഇടുങ്ങിയ പാലം കക്കയം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പൊളിച്ചു മാറ്റിയത്.
മലബാറിലെ ഏക വൈദ്യുതി ഉൽപാദന കേന്ദ്രമായ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ സിരാകേന്ദ്രമായ കക്കയത്ത് 1963 - ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ വൈദ്യുതി ഉൽപാദന യന്ത്രസാമഗ്രികളെല്ലാം എത്തിച്ചത് ഈ പാലം വഴിയായിരുന്നു. തലയാട് അങ്ങാടിക്കടുത്തും ഇതേ രീതിയിലുള്ള പാലം ബ്രിട്ടീഷ് കാലത്ത് പണിതിട്ടുണ്ട്. ഏറെ പഴക്കമുള്ള എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിന്റെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2 കോടി രൂപ വിനിയോഗിച്ചാണ് തെച്ചിപ്പാലം പുനർ നിർമിക്കുന്നത്.
പുനർ നിർമാണ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 29 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
പുനർ നിർമാണത്തിനായി എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ പഴയ തെച്ചിപ്പാലം പൊളിച്ചു മാറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.