പുനർ നിർമാണത്തിനായി തെച്ചിപ്പാലം പൊളിച്ചു
text_fieldsബാലുശ്ശേരി: പുനർ നിർമാണത്തിനായി തെച്ചിപ്പാലം പൊളിച്ചു. എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിൽ ബ്രിട്ടീഷ് കാലത്ത് പണിത ഇടുങ്ങിയ പാലം കക്കയം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പൊളിച്ചു മാറ്റിയത്.
മലബാറിലെ ഏക വൈദ്യുതി ഉൽപാദന കേന്ദ്രമായ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ സിരാകേന്ദ്രമായ കക്കയത്ത് 1963 - ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ വൈദ്യുതി ഉൽപാദന യന്ത്രസാമഗ്രികളെല്ലാം എത്തിച്ചത് ഈ പാലം വഴിയായിരുന്നു. തലയാട് അങ്ങാടിക്കടുത്തും ഇതേ രീതിയിലുള്ള പാലം ബ്രിട്ടീഷ് കാലത്ത് പണിതിട്ടുണ്ട്. ഏറെ പഴക്കമുള്ള എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിന്റെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2 കോടി രൂപ വിനിയോഗിച്ചാണ് തെച്ചിപ്പാലം പുനർ നിർമിക്കുന്നത്.
പുനർ നിർമാണ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 29 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
പുനർ നിർമാണത്തിനായി എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിലെ പഴയ തെച്ചിപ്പാലം പൊളിച്ചു മാറ്റിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.