കോഴിക്കോട്: നഗരം മുഴുവൻ സൈക്കിൾ യാത്രാസൗകര്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം തുടക്കമാവും. ആദ്യഘട്ടമായി ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍ഡ് ഒരുക്കാനാണ് തീരുമാനം. കോര്പറേഷന് ഓഫിസിന് സമീപം മാർച്ച് എട്ടിന് വനിതാദിനത്തിൽ തന്നെ തുടക്കമിടാനാണ് ശ്രമം. എല്ലാ വാര്‍ഡിലും സൈക്കിള്‍ സ്റ്റാന്‍ഡ് വരും.
ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയിൽ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍ യാത്ര ഒരുക്കാനാണ് കോര്‍പറേഷന്റെ പദ്ധതി. 500 സൈക്കിളുകൾ തയാറാക്കും. 75 വാര്‍ഡുകളിൽ 20 സൈക്കിള്‍ വീതം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒരു കോടിയോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി. പിങ്ക് റൈഡേഴ്സ് എന്ന പേരിൽ മാനാഞ്ചിറ സ്ക്വയറിൽ സൈക്കിൾ ലഭ്യമാക്കാൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. അത് മാറ്റങ്ങളോടെ എല്ലാ വാർഡുകളിലേക്കുമാക്കുകയാണ് ലക്ഷ്യം. സംരംഭകത്വ ഗ്രൂപ്പുകള്ക്കുവേണ്ടിയുള്ള പിങ്ക് റൈഡേഴ്സ് പദ്ധതിക്ക് ബജറ്റില്‍ രണ്ടര ലക്ഷം രൂപ വകയിരുത്തിയിരുന്നു. അതിന്റെ വിപുലീകരണമാണ് പുതിയ പദ്ധതി.
പ്ലാന്‍ഫണ്ടില്‍നിന്ന് വനിതാഘടക പദ്ധതിയില്‍ പണം അനുവദിക്കുകയാണ് ചെയ്യുക. പിങ്ക് റൈഡേഴ്സ് പദ്ധതി പ്രകാരം സ്പോണ്‍സര്‍മാരെ കണ്ടെത്തി സൈക്കിളുകൾ സംഘടിപ്പിക്കാനായിരുന്നു നീക്കം. പുതിയ പദ്ധതിയിൽ സൈക്കിള്‍ കോർപറേഷൻ തന്നെ വാങ്ങും. കോര്പറേഷന് ക്ഷേമകാര്യസമിതിയുടെ കീഴിലാണ് പദ്ധതി. കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഓരോ വാർഡിലും സൈക്കിളുകൾ നിയന്ത്രിക്കുക. മണിക്കൂറിന് 20 രൂപയാണ് വാടക നിശ്ചയിച്ചത്. വനിതകളെയാണ് കാര്യമായി ലക്ഷ്യമിടുന്നത്. എങ്കിലും ആർക്കും ഉപയോഗിക്കാം.
നഗരവാസികൾ ആരോഗ്യമുള്ളവരാവുന്നതിനൊപ്പം കാര്‍ബണ്‍ രഹിതമാക്കി കോഴിക്കോടിനെ മാറ്റുകയും ലക്ഷ്യമാണ്. പബ്ലിക് സൈക്കിൾ സവാരി @ വാർഡ് 63 എന്ന പേരിൽ തിരുത്തിയാട് വാർഡിൽ പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.