ഷാനിത്​

പെൺകുട്ടിയുമായി മുങ്ങിയ ബൈക്ക്​ മോഷണക്കേസ്​ പ്രതി പിടിയിൽ

കോഴിക്കോട്: പെൺകുട്ടിയുമായി മുങ്ങിയെന്ന പരാതിയിൽ ബൈക്ക്​ മോഷണക്കേസ്​ പ്രതി ബംഗളൂരുവിൽ പിടിയിൽ. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിംവീട്ടിൽ ഷാനിതാണ്​ (26) പിടിയിലായത്​. പെൺകുട്ടിയെ കാണാതായ കേസിൽ കുന്ദമംഗലം പൊലീസി​‍െൻറ അന്വേഷണത്തിനിടെ ബംഗളൂരുവിൽ കുട്ടിക്കൊപ്പം പിടിയിലാവുകയായിരുന്നു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ തിരഞ്ഞുള്ള അന്വേഷണത്തിലാണ് അറസ്​റ്റ്​. അറസ്​റ്റ്​ രേഖപ്പെടുത്തിയ ഇയാളെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.

മെഡിക്കൽ കോളജ് പൊലീസ്​ സ്‌റ്റേഷൻ പരിധിയിൽ മോഷണം പോയ ബൈക്ക്​ നഗരത്തിലും മറ്റും ഓടുന്നുവെന്ന വിവരത്തി​‍െൻറ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. കുന്ദമംഗലം പൊലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്തും മെഡിക്കൽ കോളജ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ടി.വി. ധനഞ്ജയദാസും നോർത്ത് എ.സി അഷ്‌റഫി​‍െൻറ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ കണ്ടെത്തുകയായിരുന്നു.

കോടതി പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. അവിടെ​െവച്ച്​ പ്രതിയെ മെഡിക്കൽ കോളജ് പൊലീസ്​ കസ്​റ്റഡിയിലെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.