കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. കല്ലായി അമ്പലത്താഴം എം.പി ഹൗസിൽ ഫാസിൽ (18), മലപ്പുറം പുളിക്കൽ സിയാംകണ്ടം കിഴക്കയിൽ അജിത്ത് (19) എന്നിവരും രണ്ടു പ്രായപൂർത്തിയാവാത്തവരുമാണ് പിടിയിലായത്.
ഹാരിസ് എന്നയാളുടെ സ്പ്ലെൻഡർ ബൈക്ക് ഡിസംബറിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽനിന്ന് കാണാതായിരുന്നു. കഴിഞ്ഞദിവസം രാത്രി ഫാസിൽ ഈ ബൈക്കുമായി പോവുന്നത് ഹാരിസിെൻറ മകെൻറ കണ്ണിൽപ്പെടുകയായിരുന്നു. തുടർന്ന് കൂട്ടുകാരുമൊത്ത് ബൈക്കിനെ പിന്തുടരുകയും റെയിൽവേ സ്റ്റേഷനടുത്തുനിന്ന് തടയുകയും ചെയ്തു.
ഇതോടെ വാക്തർക്കമുണ്ടാവുകയും ടൗൺ പെലീസ് സ്ഥലത്തെത്തി ഫാസിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായതും അജിത്തിനെയും രണ്ടു പ്രായപൂർത്തിയാവാത്തവരെയും കസ്റ്റഡിയിലെടുത്തതും. നേരത്തേ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആരാധനാലയത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതിയാണ് ഫാസിൽ. മാറാട് പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ പ്രതിയാണ് അജിത്ത്.
ടൗൺ പൊലീസിെന ആക്രമിച്ച കേസിലും കർണാടക സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രായപൂർത്തിയാവാത്തവരിലൊരാൾ നേരത്തേ പിടിക്കപ്പെട്ടിരുന്നുെവങ്കിലും അന്ന് രക്ഷിതാക്കൾക്കൊപ്പം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.