ബജറ്റ് ടൂറിസം: കപ്പൽയാത്രയുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ, കപ്പൽ വിനോദയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 20ന് കോഴിക്കോട്ടുനിന്ന് ഏഴ് മണിക്ക് പുറപ്പെടും. ഉച്ചക്ക് കൊച്ചിയിൽനിന്ന് പുറപ്പെടുന്ന കപ്പലിൽ വിനോദ പരിപാടികളും ഡിന്നറും ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്രക്ക് 3450 രൂപയാണ് നിരക്ക്. ഒക്ടോബർ 21 മൂന്നാർ യാത്രയും ഉണ്ട്. ശാന്തൻപാറക്കടുത്തുള്ള കള്ളിപ്പാറമലയിലെ നിലക്കുറിഞ്ഞിപ്പൂക്കൾ കാണുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 1900 രൂപയാണ് യാത്രക്കും താമസത്തിനുമായി ഈടാക്കുന്നത്.

ഭക്ഷണം ഉൾപ്പെടില്ല. ഒക്ടോബർ 27ന് വാഗമണ്ണിലേക്കും കുമരകത്തേക്കും യാത്ര ഒരുക്കുന്നുണ്ട്. ഭക്ഷണം, ബോട്ടിങ് ഉൾപ്പെടെ 3750 രൂപയാണ് നിരക്ക്. വിവരങ്ങൾക്ക്: 9544477954 , 9846100728, 9656580148.

Tags:    
News Summary - Budget tourism-KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.