രാമനാട്ടുകര: ഓട്ടത്തിനിടെ ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് പറഞ്ഞയക്കുകയും ചെയ്തു.
എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിലേക്കാണ് നിർബന്ധിത പരിശീലനത്തിന് അയച്ചത്. കഴിഞ്ഞ ദിവസമാണ് ഓട്ടത്തിനിടെ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുടെ മുന്നിൽ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്.
യാത്രക്കാർ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഫോൺ ഉപയോഗിച്ചതിന് ഹൈവേ പൊലീസ് ബസിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.