ഓട്ടത്തിനിടെ ബസ് ഡ്രൈവറുടെ ഫോൺ ഉപയോഗം; ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsരാമനാട്ടുകര: ഓട്ടത്തിനിടെ ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് പറഞ്ഞയക്കുകയും ചെയ്തു.
എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിലേക്കാണ് നിർബന്ധിത പരിശീലനത്തിന് അയച്ചത്. കഴിഞ്ഞ ദിവസമാണ് ഓട്ടത്തിനിടെ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുടെ മുന്നിൽ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്.
യാത്രക്കാർ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഫോൺ ഉപയോഗിച്ചതിന് ഹൈവേ പൊലീസ് ബസിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.