അജ്നാസ്, ഷംജാദ്, മുഹമ്മദ് റംഷാദ്

മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായിടൗണിൽ കറങ്ങവേ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ ഇ.ടി. മുഹമ്മദ് റംഷാദ് (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി ഹൗസിൽ പി.എ. അജ്നാസ് (23), അരീക്കാട് സ്വദേശി ഹസൻഭായ് വില്ല പി.എം. ഷംജാദ് (27) എന്നിവരെയാണ് നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ജില്ല ആൻഡി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) സബ് ഇൻസ്പെക്ടർ ജിബിൻ ജെ. ഫ്രെഡിയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും പിടികൂടിയത്.

ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്ത​വെയാണ് ഇവർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പിടിയിലാവുന്നത്. മോഷ്ടിച്ച രണ്ടു ബൈക്കുകൾ കണ്ടെടുത്തു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. രാത്രി ടൗണിൽ കറങ്ങി ബിൽഡിങ് പാർക്കിങ്ങിലും ഷോപ്പിന്റെ വശങ്ങളിലും നിർത്തിയിട്ട ബൈക്കുകൾ മോഷണം നടത്തുകയാണ് രീതി.

ബൈക്ക് മോഷണം നടത്തി ലഹരിവിൽപനക്കാർക്ക് കൊടുത്ത് അവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങും. പൊക്കുന്ന് സ്വദേശി സിദ്ദീക്കിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്സസ് സ്കൂട്ടർ ചെറൂട്ടി റോഡ് ലോറി സ്റ്റാൻഡിൽ നിന്നും വെള്ളയിൽ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തുനിന്നുമാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേർക്കും മുമ്പ് കേസുകളുണ്ട്.

Tags:    
News Summary - caught with stolen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.