കോഴിക്കോട്: സി.എച്ച് സെന്റർ ദമ്മാം ചാപ്റ്ററും ദമ്മാം കോഴിക്കോട് ജില്ല കെ.എം.സി.സിയും സംഘടിപ്പിച്ച സ്നേഹ സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സി.എച്ച് സെൻറർ ചാപ്റ്ററുകളും കെ.എം.സി.സി കളും ജീവകാരുണ്യ ആരോഗ്യരംഗങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജ് സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ സഫ അലവി അധ്യക്ഷത വഹിച്ചു. ദമ്മാം ചാപ്റ്റർ നൽകിയ ആംബുലൻസിന്റെ താക്കോൽ റഷീദലി ശിഹാബ് തങ്ങൾ ചാപ്റ്റർ കൺവീനർ മൊയ്തീൻ വെണ്ണക്കാടിയിൽനിന്നും ഏറ്റുവാങ്ങി. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.
സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി. കോയ ഹാജി, ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, ട്രഷറർ ടി.പി. മുഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി എം.വി. സിദ്ദീഖ് മാസ്റ്റർ, സലീം പാണമ്പ്ര, നാസർ ചാലിയം, ജമാൽ മീനങ്ങാടി, ഉമ്മർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.