ചേളന്നൂർ: തൻെറ വീടും പരിസരവും മാത്രം വൃത്തിയാക്കുന്നവർക്ക് തിരുത്താണ് ചേളന്നൂരിലെ 73കാരനായ എ. വേലായുധൻ. പരിസ്ഥിതിദിനത്തിലും മറ്റും മാത്രം ശുചീകരണം നടത്തുന്ന പതിവല്ല പൊതുപ്രവർത്തകനായ വേലായുധേൻറത്.
തൻെറ വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം പരിസരത്തെ റോഡും ദിവസവും ശുചിയാക്കുന്നു. വീടിന് പരിസരത്തെ 200 മീറ്ററുള്ള പൊതു റോഡ് നിത്യേന ശുചീകരിക്കുന്നത് വേലായുധനാണ്.
സബ് ട്രഷറി ഓഫിസറായി 2003ൽ വിരമിച്ചതിന് ശേഷമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏറെ സമയം ചെലവഴിക്കുന്നത്. സർവിസിലിരിക്കെ ജീവനക്കാരുടെ സംഘടനയായ ഹാർട്ടിൽ പങ്കാളിയായി ഓഫിസും പരിസരവും ശുചീകരിക്കുമായിരുന്നു. എ.കെ.കെ.ആർ ഹൈസ്കൂളിൽ തുടർച്ചയായി 10 വർഷം പി.ടി.എ പ്രസിഡൻറായിരുന്നു.
ചേളന്നൂർ ഗുഡ്ലക്ക് ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകരിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ലൈബ്രറിയും പരിസരവും നിത്യേന ശുചീകരിക്കുന്നതും വേലായുധനാണ്. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ട്രഷററാണ്. ജൂനിയർ ചേംബർ ഇൻറർ നാഷനൽ (ജെ.സി.ഐ) ചേളന്നൂരിൻെറ പ്രഥമ 'കർമശ്രേഷഠ' പുരസ്കാരത്തിന് എ. വേലായുധൻ അർഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.