ചേളന്നൂർ: പഞ്ചായത്ത് നാലാം വാർഡിൽ പലാത്തോട്ടത്തിൽ മീത്തൽ കല്യാണിയുടെ വീട്ടിൽ ഇടക്കിടെ പലയിടത്തായി തീ പടരുന്നത് ദുരൂഹത പരത്തുന്നു.
അലമാരയിൽവെച്ച വസ്ത്രത്തിനുവരെ തീപിടിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് ആദ്യമായി തീ കത്തിയത്. അടുക്കള ഭാഗത്തെ അയലിലിട്ട തുണികൾക്കാണ് തീപിടിച്ചത്. പിന്നീട് വീടിനകത്ത് ഫ്രിഡ്ജിനു പിറകിലുണ്ടായിരുന്ന തുണി കത്തി.
ബക്കറ്റിലുണ്ടായിരുന്ന തുണി, അലമാരയിൽ മടക്കിവെച്ച വസ്ത്രങ്ങൾ തുടങ്ങിയവക്കെല്ലാം തീപിടിച്ചു. കിടപ്പുമുറിയിലെ കിടക്കയുടെ ഒരു ഭാഗം കത്തിയിട്ടുണ്ട്. അലമാരയിലെ വസ്ത്രങ്ങൾക്ക് തീപിടിച്ചെങ്കിലും മരം കത്തിയിട്ടില്ല. തീ പടർന്ന അടയാളം വീടിെൻറ ചുമരിലും അലമാരയിലും ഉണ്ട് .
കാക്കൂർ എസ്.ഐ എം. അബ്ദുൽ സലാമിെൻറ നേതൃത്വത്തിൽ പൊലീസും നരിക്കുനി സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിെൻറ നേതൃത്വത്തിൽ ഫയർ യൂനിറ്റും വീട്ടിൽ പരിശോധന നടത്തി. കത്തിയ വസ്ത്രത്തിെൻറ അവശിഷ്ടം, ചാരം എന്നിവ കാക്കൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.