നന്മണ്ട: കോവിഡ് രോഗബാധിതരുള്ള വീടുകളിലും ക്വാറൻറീനിൽ അകപ്പെട്ട കുടുംബങ്ങൾക്കും സേവനവുമായി യുവാവ്. നാഷനൽ സ്കൂളിനടുത്തെ പെയിൻറർ കൊല്ലിയിൽ മധുകുമാറാണ് സേവനത്തിന്റെ വഴിയിൽ നിറഞ്ഞു നിൽക്കുന്നത്.
കോവിഡിൻെറ രണ്ടാം തരംഗവും ലോക്ഡൗൺ അടക്കമുള്ള കുരുക്കുകളും മറികടന്നാണ് മധുകുമാർ ജനസേവനരംഗത്ത് നിലയുറപ്പിക്കുന്നത്. നന്മണ്ട 13ൽനിന്ന് വാഹനം കിട്ടാതെ നാട്ടുകാരാരെങ്കിലും പെരുവഴിയിലായാൽ അവരെ സൗജന്യമായി വീട്ടിലെത്തിക്കൽ ഈ യുവാവിന് ആവേശമാണ്.
ഇന്ധന വിലയിൽ ജനം നട്ടം തിരിയുമ്പോഴും മധുകുമാർ ജനസേവനത്തിന് പിശുക്ക് കാട്ടാറില്ല. വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ തീർന്നാൽ പല കുടുംബങ്ങളും മധുവിൻെറ ഫോണിലേക്ക് വിളിച്ച് സേവനം ആവശ്യപ്പെടും. തൊഴിൽ ദിനങ്ങൾ കുറഞ്ഞതോടെ വരുമാനത്തിലും കുറവുവന്നെങ്കിലും നല്ല ഒരു പങ്കും സ്കൂട്ടറിൽ ഇന്ധനം അടിക്കാൻ ചെലവിടുന്നു.
ചായക്കാശ് പോലും കൈപ്പറ്റാതെ സേവനം സമ്പാദ്യമെന്ന് വിശ്വസിച്ചാണ് സമൂഹനന്മ ലക്ഷ്യം വെച്ചുള്ള ഇൗ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.