ചേളന്നൂർ: ഏഴാം വാർഡ് സ്ഥാനാർഥിയായ രമേശൻ കാരാട്ടിെൻറ വീട്ടിലെ കിണർ കണ്ടാൽ പലർക്കും സംശയം തോന്നും, പഞ്ചായത്ത് കിണറാണോ എന്ന്. കാരണം ആറേഴ് വീടുകളിേലക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത് രമേശെൻറ കിണറിൽ നിന്നാണ്. മഴക്കാലമായാലും വേനൽക്കാലമായാലും വെള്ളമെടുക്കലിന് മാറ്റമില്ല. പത്തു വർഷമായി ഇതുതുടരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ രമേശന് തെൻറ കുട്ടിക്കാല ദാരിദ്ര്യത്തിൽനിന്ന് പാഠങ്ങൾ ഏറെ പഠിച്ചിട്ടുണ്ട്, പരോപകാരമെന്ന സ്നേഹപാഠം.
രാവിെല 11ഓടെ തേങ്ങ പറിക്കൽ കഴിഞ്ഞുവന്നാൽ അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർത്താൽ പിന്നെ പൊതുപ്രവർത്തനം തന്നെയാണ്. പ്രദേശത്തെ കുടിവെള്ളത്തിന് പരിഹാരമുണ്ടാക്കാൻ വല്ലതും ചെയ്യാൻ കഴിയുമോ എന്ന പരീക്ഷണത്തിനാണ് ഇത്തവണ പാർട്ടി നിർബന്ധിച്ചപ്പോൾ സി.പി.എമ്മുകാരനായ രമേശൻ മത്സരിക്കാനിറങ്ങിയത്. നാൽപതോളം കുടുംബങ്ങൾ തെൻറ വാർഡിൽ കുടിവെള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. തനിക്ക് വ്യക്തിപരമായി ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ടെങ്കിലും എല്ലാവരുടെയും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല.
ദാരിദ്ര്യം മൂലം ആറാം ക്ലാസിൽ പഠിക്കുേമ്പാഴേ മരം കയറ്റം തുടങ്ങിയതാണ്. പിതാവിനെ കാണാനുള്ള ഭാഗ്യം ലഭിക്കാത്ത രമേശൻ പത്താം ക്ലാസിൽ പഠിക്കുേമ്പാഴാണ് അധ്യാപകെൻറ വീട്ടിലെ മരത്തിൽ കയറിയത്. അതോടെ തൊഴിലും അതായി. വാർഡിലെ ഭൂരിഭാഗം വീടുകളിലെയും തെങ്ങ് രമേശന് പരിചിതമാണ്. പാർട്ടി നോക്കിയല്ലെങ്കിൽ തനിക്ക് ഏറെ പേരും വോട്ടുചെയ്യുമെന്നാണ് രമേശെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.