കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയം ജങ്ഷനുസമീപം കലുങ്ക് നിർമാണത്തിനായി കുഴിയെടുത്തപ്പോൾ പൊട്ടിയ പൈപ്പ് നന്നാക്കി. ജല അതോറിറ്റി അധികൃതരാണ് തൊഴിലാളികളെ നിയോഗിച്ച് ചൊവ്വാഴ്ച പൈപ്പ് നന്നാക്കിയത്. കലുങ്ക് നിർമിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ഇതോടെ കുഴയിൽ വെള്ളം നിറഞ്ഞ് വലിയ ‘കുളം’ രൂപപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ തൊഴിലാളികൾ മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം ഓടയിലേക്ക് പമ്പ് ചെയ്താണ് പൈപ്പിലെ പണി പൂർത്തീകരിച്ചത്. നേരത്തെയും നിർമാണ ജോലിക്കിടെ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടലിനെ തുടർന്ന് പൊറ്റമ്മൽ ഭാഗത്തെ ടാങ്കിലെ വാൾവ് അടച്ചതോടെ നഗരത്തിൽ പലഭാഗത്തും ഏറെനേരം കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു. മഴയും തുടരെയുള്ള പൈപ്പ് പൊട്ടലുമെല്ലാം കലുങ്കിന്റെ നിർമാണത്തിന് കാലതാമസമുണ്ടാക്കുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.