െഡിക്കൽ കോളജിലെ​ ബസ്​സ്​റ്റാൻഡ്​ പദ്ധതി നടപ്പാക്കാൻ കോർപറേഷൻ

കോഴിക്കോട്​: വർഷങ്ങളായി പരിഗണനയിലുള്ള മെഡിക്കൽ കോളജ് ബസ് ടെർമിനലുമായി മുന്നോട്ടുപോകാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ്​​ പ്രതിപക്ഷ എതിർപ്പിനിടയിൽ തീരുമാനമെടുത്തത്​. പ്രതിപക്ഷ വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്. വിജിലൻസ് റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിൽ പദ്ധതി നിർത്തി​െവക്കാൻ സർക്കാർ നിർദേശമുണ്ടെങ്കിലും ഇതുമായി മുന്നോട്ടുപോകാമെന്ന് മേയർ പറഞ്ഞു.

1998ലാണ് 16.5 സെൻറ്​ സ്​ഥലം മെഡിക്കൽ കോളജിനടുത്ത്​ ഏറ്റെടുക്കാൻ തീരുമാനിച്ചത്​. എന്നാൽ, സ്​ഥലമുടമകൾ എതിർത്തു. മിൻഫ്ര സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയുണ്ടാക്കി സ്​ഥലമെടുത്ത്​ ബസ് സ്​റ്റാൻഡ്​​ പദ്ധതി തയാറാക്കി. 2009ൽ ഇതി​െൻറ കരാർ വന്നതോടെ വിവാദവും തുടങ്ങി. പരാതിയിൽ വിജിലൻസ് അന്വേഷണം വന്നു. സർക്കാറിന് റിപ്പോർട്ടും നൽകി.

നിർമാണക്കരാർ റദ്ദാക്കാനാവശ്യപ്പെട്ട്​​ വിജിലൻസ്​ റിപ്പേർട്ടി​െൻറ അടിസ്​ഥാനത്തിൽ സർക്കാർ കോർപറേഷനും കമ്പനിക്കും കത്ത് നൽകി. കമ്പനി ഹൈകോടതിയിൽനിന്ന്​ സ്​റ്റേ വാങ്ങി. ഇതു സംബന്ധിച്ച്​ കേസ് ഇപ്പോഴും തുടരുകയാണ്​. കരാർ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നഗരസഭ സർക്കാറിന്​ കത്തും നൽകി. ഇതെല്ലാം പരിഗണിച്ചാണ്​ കൗൺസിൽ തീരുമാനം. ​

പ്രതിപക്ഷത്തി​െൻറ മുഖ്യ ആരോപണം അജൻഡ വ്യക്തമല്ലെന്നായിരുന്നു. ഇക്കാലമത്രയും വന്ന നഷ്​ടം തിരിച്ചുപിടിക്കാത്തതും അമിതാവേശവും സംശയകരമാണെന്ന്​ യു.ഡി.എഫിലെ സി. അബ്​ദുറഹ്​മാൻ, പി.എം. നിയാസ്, എം. കുഞ്ഞാമൂട്ടി തുടങ്ങിയവർ ആരോപിച്ചു. ബി.ജെ.പിയിലെ നമ്പിടി നാരായണനും ഇ. പ്രശാന്ത് കുമാറും പ്രതി​േഷധിച്ചു. എൽ.ജെ.ഡിയിലെ പി. കിഷൻചന്ദ്​ കമ്പനിയിൽനിന്ന് നഷ്​ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നഗരസഭക്ക്​ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതിയായതിനാൽ ഒഴിവാക്കേണ്ടെന്ന നിലപാടിലായിരുന്ന​ു കെ.വി. ബാബുരാജി​െൻറ നേതൃത്വത്തിൽ ഭരണപക്ഷം.  

ബുക്ക്​​​ നഷ്​ടപ്പെട്ടു; ബിൽ കലക്​ടർക്കെതിരെ നടപടി

നഗരസഭയുടെ ബിൽബുക്ക്​​ റോഡിൽ നഷ്​ടപ്പെട്ട സംഭവത്തിൽ ബിൽ കലക്ടറുടെ പ്രബേഷൻ കാലാവധി രണ്ട് കൊല്ലത്തേക്ക്​ നീട്ടാൻ നഗരസഭ തീരുമാനം. യു.ഡി.എഫി​െൻറയും ബി.ജെ.പി.യുടെയും വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്. ബിൽ കലക്​ടറെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണ പ്രകാരമാണ്​ പുതിയ നടപടി. കൂടുതൽ കടുത്ത നടപടി ​േവണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും അ​ന്വേഷണം വേണമെന്നും ബിൽ കലക്ടറെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും കുറ്റപ്പെടുത്തി.

മിഠായിതെരുവ്​ പരിപാലിക്കാൻ കമ്പനി

മിഠായി തെരുവ്​ പരിപാലനത്തിന്​ ഒടുവിൽ സംവിധാനം. വിളക്കും മറ്റ് സൗകര്യവുമൊരുക്കാൻ പ്രോബിക് ട്രേഡേഴ്‌സ് എന്ന കമ്പനി സമർപ്പിച്ച 6.01 ലക്ഷത്തി​െൻറ താൽപര്യപത്രം നഗരസഭ കൗൺസിൽ അംഗീകരിച്ചു.

ഇപ്പോൾ കത്താതായ വിളക്കുക​െളല്ലാം കത്തിക്കുക, റോഡും പരിസരവും വൃത്തിയാക്കുക, കാമറകൾ ചുരുങ്ങിയത്​ 15 എണ്ണമെങ്കിലും ​െവക്കുക, കുടിവെള്ളം, കലാ-വിനോദപരിപാടികൾ കൂടുതൽ സൗന്ദര്യവൽകരണം തുടങ്ങിയവയെല്ലാം കമ്പനി നടത്തും. അഞ്ച്​ കൊല്ലത്തേക്കാണ്​ ചുമതല. മൂന്ന് വർഷത്തിലൊരിക്കൽ നഗരസഭക്ക്​ കരാർ പുതുക്കാനുമാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.