കോഴിക്കോട്: നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്പറേഷന് വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന രീതിയിലാണ് സൈക്കിള്‍ കേന്ദ്രങ്ങളുടെ നിർമാണം.
പദ്ധതിയുടെ ഭാഗമായി വാർഡ് 17ൽ 20 സൈക്കിളുകളാണ് നാട്ടുകാർക്കായി സമർപ്പിച്ചത്. സൈക്കിൾ ഷെഡ് പദ്ധതിയുടെ കോര്‍പറേഷന്‍തല ഉദ്ഘാടനം ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. സി.എം. ജംഷീർ, കെ. മൂസ ഹാജി, കെ. കോയ, പി.ടി. മുരളീധരന് എന്നിവർ സംസാരിച്ചു. തുടർന്ന് സരിഗമ ഗ്രൂപ്പിന്റെ ഗാനമേള അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.