കോവിഡ്​ രോഗികൾ പെരുകുന്നു; ഐ.സി.യുവും വെൻറിലേറ്ററും കൂട്ടാൻ നിർദേശം

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ ഐ.​സി.​യു, വെൻറി​ലേ​റ്റ​ർ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​ർ ഡോ. ​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി നീ​ക്കി​വെ​ച്ച കി​ട​ക്ക​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ൻ കോ​വി​ഡ് ചി​കി​ത്സ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ, സ​ഹ​ക​ര​ണ, ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​ക​ളി​ൽ ആ​കെ​യു​ള്ള കി​ട​ക്ക​യു​ടെ 50 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി നീ​ക്കി​വെ​ക്ക​ണം.

സാ​ധ്യ​മാ​യ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ക്ക​ണം. ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ൾ അ​വ​യു​ടെ ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ണം. മാ​റ്റി​വെ​ക്കാ​വു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വെ​ക്കു​ക​യും അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത കോ​വി​ഡി​ത​ര രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും വേ​ണം. അ​നാ​വ​ശ്യ​മാ​യി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം.

അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കാ​ൻ ഇ​ട​വ​ര​രു​ത്. മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങ​ണം. രോ​ഗ​വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​വി​ടെ​നി​ന്ന് ന​ൽ​ക​ണം. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​സൗ​ക​ര്യ​ങ്ങ​ൾ സൂ​പ്ര​ണ്ടു​മാ​ർ നി​ര​ന്ത​രം വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - covid patients increased; Proposal to increase ICU and ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.