സി.പി.എം കോ​ഴി​ക്കോ​ട് ജില്ല സമ്മേളനം പത്തു​ മുതൽ; ഒരുക്കങ്ങളായി

കോ​ഴി​ക്കോ​ട്​: ജ​നു​വ​രി പ​ത്ത്, 11, 12 തീ​യ​തി​ക​ളി​ൽ ക​ട​പ്പു​റ​ത്തെ സ​മു​ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (എം. ​കേ​ള​പ്പ​ൻ ന​ഗ​ർ) ന​ട​ക്കു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി‍​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 16 ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത 208 പേ​രും ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ 42പേ​രും ഉ​ൾ​പ്പെ​ടെ 250 പ്ര​തി​നി​ധി​ക​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ക.

ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ക​ട​പ്പു​റ​ത്തെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ (ഇ.​എം.​എ​സ്​ ന​ഗ​ർ) സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ പ​താ​ക ഉ​യ​ർ​ത്തും. പ​താ​ക വേ​ങ്ങേ​രി​യി​ലെ വി​ജു, വി​ജ​യ​ൻ ര​ക്​​ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം മാ​മ്പ​റ്റ ശ്രീ​ധ​ര​​ന്‍റെ നേ​തൃ​ത്വ​ത്തി​ലും കൊ​ടി​മ​രം മാ​ങ്കാ​വി​ലെ കെ.​കെ. രാ​മ​ൻ ര​ക്​​ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം എം. ​മെ​ഹ​ബൂ​ബി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ്​ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി​ക്കു​ക. ദീ​പ​ശി​ഖ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം പി. ​വി​ശ്വ‍​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ച്​ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ജ്വ​ലി​പ്പി​ക്കും.

പ​ത്തി​ന്​ രാ​വി​ലെ എ​ട്ടി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങും. തു​ട​ർ​ന്ന്​ ര​ക്​​ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പു​ഷ്പ​ച​​ക്രം അ​ർ​പ്പി​ക്കും. 'ക​മ്യൂ​ണി​സ്റ്റു​കാ​രും ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​വും' സ്മ​ര​ണി​ക പി​ണ​റാ​യി വി​ജ​യ​ൻ കെ.​പി. അ​നി​ൽ​കു​മാ​റി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. രാ​വി​ലെ പ​ത്തി​ന്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

12 മ​ണി​ക്ക്​ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ നാ​ലു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ക്കും. വൈ​കീ​ട്ട്​ 4.30ന്​ ​ആ​രം​ഭി​ക്കു​ന്ന പൊ​തു ച​ർ​ച്ച രാ​ത്രി 7.30വ​രെ തു​ട​രും. 11ന്​ ​രാ​വി​ലെ 9.30 പൊ​തു​ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ച്​ ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. 3.30ന്​ ​ച​ർ​ച്ച​ക്ക്​ ജി​ല്ല സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന നേ​താ​ക്ക​ളും മ​റു​പ​ടി ന​ൽ​കും. 12ന്​ ​രാ​വി​​ലെ പ​ത്തി​ന്​ പ്ര​തി​നി​ധി സ​മ്മേ​ള​നം പു​തി​യ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും സം​സ്ഥാ​ന ​സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ക്കും. തു​ട​ർ​ന്ന്​ പു​തി​യ ജി​ല്ല സെ​ക്ര​ട്ട​റി ഭാ​വി​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

വൈ​കീ​ട്ട്​ നാ​ലി​ന്​ ക​ട​പ്പു​റം ഫ്രീ​ഡം സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​ട​പ്പു​റ​ത്തും വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മി​ലു​മാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ പൊ​തു​സ​മ്മേ​ള​ന​ത്തി‍​ന്‍റെ ഭാ​ഗ​മാ​വും. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ജി​ല്ല​യി​ൽ 12,320 പേ​ർ കൂ​ടി പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 51,587 ആ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ. ​പ്ര​ദീ​പ്കു​മാ​ർ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ, ജോ​ർ​ജ്​ എം. ​തോ​മ​സ്, എം. ​മെ​ഹ​ബൂ​ബ്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - CPM Kozhikode District Conference from january 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.