കോഴിക്കോട്: മണ്ഡലം പ്രസിഡൻറുമാർ പങ്കെടുത്ത കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡൻറിനെ വിമർശിച്ച് നേതാക്കൾ. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എയെ അനുകൂലിക്കുന്ന ജില്ലയിലെ എ ഗ്രൂപ് നേതാക്കൾ രഹസ്യയോഗം ചേർന്നതുമായി ബന്ധപ്പെട്ടാണ് വിമർശനമുയർന്നത്.
ഗ്രൂപ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ചതോടെ ഗ്രൂപ് യോഗമല്ല ചേർന്നതെന്നും മറ്റു പരിപാടികൾ കാരണമാണ് തനിക്ക് പങ്കെടുക്കാൻ കഴിയാതിരുന്നെതന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിെനയാണ് നേതൃയോഗത്തിൽ എ, ഐ ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളായ മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബുവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും വിമർശിച്ചത്. നിർണായക ഘട്ടത്തിൽ പാർട്ടിയെ സംരക്ഷിക്കാൻ വേണ്ടിയാവും ഡി.സി.സി പ്രസിഡൻറ് ഗ്രൂപ് യോഗമല്ല നടന്നതെന്നു പറഞ്ഞത് എന്നായിരുന്നു അബുവിെൻറ പരിഹാസം. പാർട്ടിയിലിപ്പോൾ ഗ്രൂപ് പ്രവർത്തനം നടക്കുന്നില്ലെന്ന് പറയുേമ്പാൾ ഡി.സി.സി പ്രസിഡൻറ് ഒരു വിഭാഗത്തെ ന്യായീകരിച്ച് പറയുന്ന കാര്യങ്ങൾ വഹിക്കുന്ന പദവിയോട് മാന്യത പുലർത്തുന്നതാകണമെന്നായിരുന്നു സുബ്രഹ്മണ്യെൻറ വിമർശനം. ഇതോടെ യോഗത്തിലെ മറ്റു പലരും പരസ്പരം വിമർശനമുന്നയിച്ചു.
മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും പാർട്ടി അന്വേഷണ കമീഷെൻറ റിപ്പോർട്ട് ലഭിച്ചാലുടൻ ബന്ധപ്പെട്ടവർക്കെതിെര നടപടി കൈക്കൊള്ളുമെന്നും മുൻകൂറായി പറഞ്ഞതിനാൽ മണ്ഡലം പ്രസിഡൻറുമാരടക്കം വിഷയം കൂടുതൽ ചർച്ചയാക്കാതെ പ്രസിഡൻറിനനുകൂലമായിനിന്നു. അതേസമയം, ഗ്രൂപ് യോഗത്തിൽ പങ്കെടുത്തവരിൽ ഏഴുപേർ നേതൃയോഗത്തിൽ സംബന്ധിക്കേണ്ടവരായിരുന്നുവെങ്കിലും നേതാക്കളുെട വിമർശനമടക്കം ഭയന്ന് ഇവരാരും യോഗത്തിനെത്തിയില്ല. എ ഗ്രൂപ്പുകാരായ കെ.സി. അബു, കെ.പി. ബാബു, ബാലകൃഷ്ണ കിടാവ് എന്നിവരെയടക്കം തഴഞ്ഞ് ശനിയാഴ്ച കല്ലായി റോഡ് വുഡ്ഡീസ് ഹോട്ടലിലാണ് സിദ്ദീഖിനെ അനുകൂലിക്കുന്നവർ രഹസ്യയോഗം ചേർന്നത്. എന്നാൽ, യോഗം സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാത്ത സിദ്ദീഖും ജില്ലയിലുണ്ടായിട്ടും ഡി.സി.സിയിലെ നേതൃയോഗത്തിൽനിന്ന് വിട്ടുനിന്നു.
മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ് യോഗം റിപ്പോർട്ട് ചെയ്യാെനത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാറിന് കൈമാറും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നിർദേശപ്രകാരം കെ.പി.സി.സി മുന്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ സി.വി. കുഞ്ഞികൃഷ്ണന്, ജോണ്‍ പൂതക്കുഴി എന്നിവരെയാണ് അന്വേഷണ കമീഷനായി നിയോഗിച്ചത്. ഇവർ പരിക്കേറ്റ നാല് മാധ്യമ പ്രവർത്തകർ, യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽനിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.