കോഴിക്കോട്: ലഹരികടത്തിൽ ഇടപാടുകാരായി സ്ത്രീകളെത്തുന്നത് കൂടുന്നു. മൂന്നുമാസത്തിനിടെ എട്ടുപേരെയാണ് ജില്ലയിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയത്. പൊലീസ് പരിശോധനയിൽ നിന്നടക്കം രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ലഹരിസംഘങ്ങൾ സ്ത്രീകളെ ഒപ്പംകൂട്ടുന്നത്. സ്ത്രീകളുണ്ടെങ്കിൽ കുടുംബമെന്ന് കരുതി വാഹനത്തിെൻറ രേഖകൾ മാത്രം പരിശോധിച്ച് വിടുകയാണ് പതിവ്. ഈ ഇളവാണ് ലഹരിസംഘങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
അടുത്തിടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം സ്ത്രീ പങ്കാളിത്തമുണ്ടെന്നാണ് പൊലീസ് തന്നെ പറയുന്നത്. എന്നാൽ, ഇങ്ങനെ പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരിൽ പലരും ഈ മേഖലയിലെത്തിയത്. പിടിയിലായവരിൽ കോളജ് വിദ്യാർഥിനികളും ഉൾപ്പെടും. വീട്ടുകാർ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ പലരും പുറത്തുള്ള കൂട്ടുകെട്ടുകളിലെത്തുകയും ബംഗളൂരു, ഗോവ, മൈസൂരു എന്നിവിടങ്ങളിലേക്കടക്കം ദീർഘദൂര റൈഡുകൾ നടത്തി പതുക്കെ പതുക്കെ ലഹരി സംഘങ്ങളിലെത്തുകയുമാണ് ചെയ്യുന്നത്.
ഇത്തരക്കാരെ ലഹരിസംഘങ്ങളിൽ പെട്ടവർ ലൈംഗികമായി ചൂഷണം ചെയ്യുന്നതിെൻറയടക്കം വിവരങ്ങളും സിറ്റി പൊലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ പിടിയിലായ ഒരു സ്ത്രീ ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് നേരിട്ട് ഗോവയിൽ നിന്ന് മയക്കുഗുളിക എത്തിച്ചുനൽകുന്നയാളാെണന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബംഗളൂരുവിൽ ജോലിചെയ്തപ്പോഴാണ് ഇവർ ഗോവയിലെ ലഹരിസംഘങ്ങളുമായി അടുപ്പം സ്ഥാപിച്ചത്.
കാറിൽ കഞ്ചാവ് കടത്തവേ പിടിയിലായ തൃശൂർ സ്വദേശിനിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നതായും വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് ഇവരെ പൊലീസിന് ഒറ്റിക്കൊടുക്കുന്നതിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മാവൂർ റോഡിലെ ലോഡ്ജിൽനിന്ന് 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ എട്ടംഗ സംഘത്തിലും 24 ഗ്രാം ഹാഷിഷ് ഓയിലുമായി മിനിബൈപാസിൽ നിന്ന് സ്കൂട്ടറുകൾ സഹിതം രാത്രി ഒന്നരക്ക് പിടിയിലായ നാലംഗസംഘത്തിലും സ്ത്രീകളുണ്ടായിരുന്നു. ബ്യൂട്ടീഷനായ യുവതിയും സുഹൃത്തും ചേർന്ന് പതിനെട്ടര കിലോ കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ കുന്ദമംഗലം പൊലീസിെൻറയും മാരക മയക്കുമരുന്നായ എക്സ്റ്റസിയുടെ ഏഴ് ഗ്രാം തൂക്കംവരുന്ന 15 ഗുളികകളുമായി ചേവായൂർ സ്വദേശിനി മെഡിക്കൽ കോളജ് പൊലീസിെൻറ പിടിയിലായതും അടുത്തിടെയാണ്. മാത്രമല്ല കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേരും മാങ്കാവിലെ അപ്പാർട്െമൻറിൽ നിന്നും ലഹരി വസ്തുക്കൾ സഹിതം സ്ത്രീയും അറസ്റ്റിലായി. ഇവരിൽ പലരും ഏറെക്കാലമായി ഈ മേഖലയിലുള്ളവരാെണങ്കിലും ആദ്യമായാണ് പിടിക്കപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മൂന്നുകിലോ കഞ്ചാവുമായി അറസ്റ്റിലായ വെള്ളയിൽ സ്വദേശിനി നേരത്തെ ലഹരിക്കേസിൽ പിടിയിലായി എട്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.