കോഴിക്കോട്: അറിവിന്റെയും അവസരങ്ങളുടെയും വാതായനങ്ങൾ തുറക്കുന്ന മാധ്യമം എജുകഫെ വേദിയിലേക്ക് രാവിലെ മുതൽതന്നെ നിലക്കാത്ത വിദ്യാർഥി പ്രവാഹമായിരുന്നു. സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിലെ ശീതീകരിച്ച വേദി പത്തുമണിയോടെ നിറഞ്ഞുകവിഞ്ഞു.
കടുത്ത ചൂടിനെ വകവെക്കാതെ ആയിരങ്ങളാണ് എത്തിയത്. വിദ്യാർഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും കൂട്ടിനെത്തിയതോടെ സ്റ്റാളുകളിൽ തിരക്കായി. മുൻകൂട്ടി ഓൺലൈനായും എജുകഫെ വേദിയിൽ നേരിട്ടും രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരുന്നു.
കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ്, അക്കൗണ്ടിങ്, സി.എ, സി.എം.എ, അനിമേഷൻ, ബിസിനസ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്റ്റാളുകൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരക്കായിരുന്നു.
10.00- 11.00 തൊഴിൽ സാധ്യതകളെക്കുറിച്ച് യൂനീക് വേൾഡ് റോബോട്ടിക്സ് മാസ്റ്റർ ട്രെയിനർ അഖില ആർ. ഗോമസ്.
11.00-11.45 ടെയ്സ്റ്റ് യുവർ പാഷൻ, ഫോളോ യുവർ ഡ്രീം- ഫുഡ് കൺസൾട്ടന്റ് -ബാസിം പ്ലേറ്റ്
11.45-12.15 ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ
2.00- 2.30 ബീ എ സോഷ്യൽ ബീഇങ്-ബോബി ചെമ്മണ്ണൂർ
2.30-3.15 സക്സസ് ചാറ്റ് പാനൽ ഡിസ്കഷൻ (ഡോ. അബ്ദുൽ വഹാബ്, മുഹമ്മദ് സാലിഹ്, ടി. ഷഹദ് മുഹമ്മദ്, അമീന ദിയ, ശാരിക)
3.15-4.00 ഫ്യൂച്ചർ സ്റ്റാർസ് - ബീ ആൻ ഇന്റ്പാക്റ്റ് മെയ്ക്കർ- സി.എം. മഹ്റൂഫ്
4.00-4.45 ചാർട്ടിങ് കരിയർ ഇൻ ജിഗ് ഇക്കണോമി ടീം സിജി- ഡോ. ഷരീഫി പവ്വൽ, കെ.പി. ലുഖ്മാൻ
4.45-5.30 വാല്യൂ സിസ്റ്റം ഇൻ എജുക്കേഷൻ ആൻഡ് കരിയർ- സുലൈമാൻ മേൽപത്തൂർ
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘മാധ്യമം’ എജുകഫെയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാണ്. വാഹന സൗകര്യം ആവശ്യമുള്ളവർ കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം സിറ്റി ഒപ്റ്റിക്കൽസിന് സമീപം എത്തണം. രാവിലെ ഒമ്പതു മുതൽ സർവിസ് ആരംഭിക്കും. ഫോൺ: 9446734681.
സാങ്കേതിക സംവിധാനം എത്ര വളർന്നാലും കാലത്തോടൊപ്പം ചലിക്കണമെങ്കിൽ വായന കൂടിയേ തീരൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഭാവിയെന്നല്ല, വർത്തമാനംതന്നെ അടക്കിഭരിക്കാൻ പോകുന്നത് നിർമിത ബുദ്ധിയാണ്. നിർമിത ബുദ്ധിക്ക് ലോകത്തെ വെട്ടിപ്പിടിക്കാൻ കഴിയും. വിജ്ഞാനം അധ്വാനത്തിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
സദസ്സിനെ കൈയിലെടുത്ത് കൈയടി നേടി കല്ലു
ധ്യമം എജുകഫെയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘാടരുടെയും കൈയടി നേടി മജീഷ്യനും ടെലിവിഷൻ ഷോ അവതാരകനുമായ രാജ് കലേഷ് എന്ന കല്ലു. സദസ്സിന്റെ സഭാകമ്പം മാറ്റാൻ നൃത്തച്ചുവടുകൾ പഠിപ്പിച്ചും മാജിക് ഷോ അവതരിപ്പിച്ചും ആദ്യദിനത്തിലെ സമാപന പരിപാടി രാജ് കലേഷ് ജീവസുറ്റതാക്കി. ചോദ്യം ചോദിച്ച് സമ്മാനം വിതരണം ചെയ്ത് സദസ്സിനെ കൈയിലെടുത്തു.
എജുകഫെ പവലിയനിൽ ‘മയിക നാച്ചുറൽസി’ന്റെ സാന്നിധ്യവും
കോഴിക്കോട്: ഇന്ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘മാധ്യമം എജുകഫെ’ പവലിയനിൽ ‘മയിക നാച്ചുറൽസി’ന്റെ സാന്നിധ്യവും. സമാന്തര ചികിത്സാരംഗത്ത് മികച്ച ഫലങ്ങൾ നൽകുകയും പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്തതുമായ ‘ആരോമ തെറപ്പി’യുടെ ചുവടുപിടിച്ചുള്ള ഉത്പന്നങ്ങളുമായി ഡോ. മായ രാജേഷിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുങ്ങുന്നത്.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സുഗന്ധദ്രവ്യങ്ങളെയും അവയുടെ ജൈവികമായരസതന്ത്രത്തെക്കുറിച്ചും നടത്തിയ ഗവേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയ പ്രകൃതിദത്തമായ ഉൽപന്നങ്ങളാണ് ഇവിടെ ലഭ്യമാകുക.
ശരീരത്തിലെ ചർമത്തെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള സുഗന്ധങ്ങളെ കണ്ടെത്തി പ്രത്യേകം തയ്യാറാക്കിയ ഉത്പന്നങ്ങളിലൂടെ ഇതുവരെ ലഭ്യമല്ലാതിരുന്ന ഫലങ്ങളാണ് ‘മയിക നാച്ചുറൽസ്’ നൽകുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ‘ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്ര’ത്തിന് കീഴിലെ അഗ്രിബിസിനസ് ഇൻകുബേറ്ററിന്റെ ഓഫ് കാമ്പസ് ഇൻക്യുബേറ്റി കൂടിയാണ് ‘മയിക നാച്ചുറൽസ്’.
നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ലോകത്തിന്റെ പലയിടങ്ങളിലും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ശാരീരികവും മാനസികവുമായ ചികിത്സകൾ നടത്തിയതിന്റെ ചരിത്രം കാണാൻ കഴിയുമെന്നും ആധുനിക കാലഘട്ടത്തിൽ പാർശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായ ഇത്തരം ചികിത്സകൾക്ക് പ്രസക്തി വർധിച്ചുവരുന്നുണ്ടെന്നും ഡോ. മായ രാജേഷ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9947032943
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.