കാ​ട്ടു​പ​ന്നി​ശ​ല്യം: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ അ​പ​ക​ട​ര​ഹി​ത വേ​ലി സ്ഥാ​പി​ച്ചു

എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍ഷ​ക​ര്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം അ​ക​റ്റാ​ന്‍ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന അ​പ​ക​ട ര​ഹി​ത വേ​ലി വീ​ര്യ​മ്പ്രം വാ​ർ​ഡ് 19ൽ ​ഓ​ണി​യി​ൽ താ​ഴെ ക​ല്ല​ട​പ​റ​മ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഇ​ന്ദി​ര ഏ​റാ​ടി​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 30ഓ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​നു ചു​റ്റും ടാ​റ്റ ക​മ്പ​നി​യു​ടെ നെ​റ്റ് വ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​ല സ്ഥാ​പി​ച്ച​ത്.

വൈ​ദ്യു​തി​യോ സോ​ളാ​റോ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യി​ല്ല എ​ന്ന​താ​ണ് ഈ ​വേ​ലി​യു​ടെ പ്ര​ത്യേ​ക​ത. നാ​ല​ടി ഉ​യ​ര​ത്തി​ലു​ള്ള വേ​ലി കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളി​ലാ​ണ് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​വും ചേ​ർ​ത്ത് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് വേ​ലി സ്ഥാ​പി​ച്ച​ത്. അ​ടി​യി​ലൂ​ടെ തു​ര​ന്ന് ക​യ​റാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളും ഉ​ണ്ട്. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ള്‍ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​ദ്ധ​തി മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്കും ന​ട​പ്പാ​ക്കാ​ൻ ശ്ര​മം​ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ന്ദി​ര ഏ​റാ​ടി​യി​ൽ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് നി​ജി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ബ്‌​ന ആ​റ​ങ്ങാ​ട്ട്, കൃ​ഷി ഓ​ഫി​സ​ർ എം.​കെ. ശ്രീ​വി​ദ്യ, കെ.​കെ. അ​ബ്ദു​ല്ല മാ​സ്റ്റ​ർ, മ​ല​യി​ൽ ശ്രീ​ധ​ര​ൻ, ബി​ച്ചു ചി​റ​ക്ക​ൽ, അ​തു​ൽ പു​റ​ക്കാ​ട്, ഒ.​എം. ശ​ശീ​ന്ദ്ര​ൻ, എം.​കെ. വി​പി​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - An accident-free fence for wild boar has been set up at UnniKulam Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.