എകരൂൽ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വായ്പ തിരിച്ചടവിന്റെ പേരു പറഞ്ഞ് യുവാവിനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് രാജഗിരി സ്വദേശി പാലക്കണ്ടി മുഹമ്മദ് ഷഫീറിനാണ് (36) മർദനമേറ്റത്. പരിക്കേറ്റ ഷഫീറിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
ചോലമണ്ടലം ഓട്ടോ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചില്‍നിന്ന് ഗുഡ്സ് വാഹനത്തിന്റെ പേരില്‍ വായ്പയെടുത്തിരുന്നുവെന്നും ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതാണ് ആക്രമണത്തിന് കാരണമെന്നുമാണ് ഷഫീർ പറയുന്നത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ഷഫീറിന്റെ വീട്ടിലെത്തിയ ജീവനക്കാരായ രണ്ടുപേര്‍ പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. നിലത്തുവീണ തന്നെ നിലത്തിട്ടും മര്‍ദിച്ചതായി ഷഫീര്‍ പറഞ്ഞു. വാഹനത്തിന് ലോണെടുത്തിട്ട് രണ്ടു വര്‍ഷമായെങ്കിലും ഇതുവരെ തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്നും ആദ്യമായാണ് ഒരു ഗഡു മുടങ്ങിയതെന്നും ഷഫീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.