എകരൂൽ: നിയന്ത്രണംവിട്ട കാറിടിച്ച് ട്രാൻസ്ഫോമർ സ്ഥാപിച്ച വൈദ്യുതി തൂണുകൾ തകർന്നു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഉണ്ണികുളം കരുമല ഉപ്പുംപെട്ടി ഭാഗത്തെ വൈദ്യുതി തൂണിലാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം കാറിടിച്ചത്.
ട്രാൻസ്ഫോമർ സ്ഥാപിച്ച വൈദ്യുതി തൂണുകൾ തകരുകയും അനുബന്ധ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് നിലച്ച പ്രദേശത്തെ വൈദ്യുതി വിതരണം ജീവനക്കാരെത്തി മറ്റു ട്രാൻസ്ഫോമറുകളിൽനിന്ന് കണക്ഷൻ നൽകി താൽക്കാലികമായി പുനഃസ്ഥാപിച്ചു.
അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. നിസ്സാര പരിക്കേറ്റ കാർയാത്രക്കാരൻ കോടഞ്ചേരി സ്വദേശി ബിനു തോമസ് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ഉപ്പും പെട്ടി, തീർഥകുഴിചാലിൽ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ഉണ്ണികുളം വൈദ്യുതി സെക്ഷൻ ഓഫിസ് അസി. എൻജിനീയർ ഇ.എം. വിപിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.