നന്മണ്ട: വലിയ ഇറക്കവും വളവും അവിടെ റോഡിന്റെ അരികിലായി ഒരു വൈദ്യുതി തൂൺ. ഒളയിമ്മൽ - കൊളത്തൂർ റോഡിൽ ക്രാണത്തിൽ പുറായിൽ താഴത്താണ് ഇരുചക്ര വാഹനക്കാരുൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഭീഷണി ഉയർത്തുന്ന വൈദ്യുതി തൂണുള്ളത്.
റോഡിന്റെ വളവും ഇറക്കവുമാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു ഭീഷണി. റോഡിന്റെ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ വശം നൽകാൻ കഴിയാതെ ഡ്രൈവർമാരും പ്രയാസത്തിലാവാറുണ്ട്. കൊളത്തൂരിൽനിന്ന് ചീക്കിലോട്ടേക്ക് വരുന്ന വാഹനങ്ങൾക്കും ഭീഷണിയായി വൈദ്യുതി തൂണുണ്ട്. ഇത്തരം തൂണുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.