കോഴിക്കോട്: പ്രധാനമന്ത്രിയുടെ കോവിഡ് ധനസഹായമായി വിദ്യാർഥികൾക്ക് 10,000 രൂപ വീതം നൽകുന്നുെവന്ന വ്യാജ പ്രചാരണത്തിൽ പൊറുതിമുട്ടി അക്ഷയ സെൻറർ നടത്തിപ്പുകാരും ജീവനക്കാരും. വാട്സ് ആപ് വഴിയാണ് വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്. 10000 രൂപ കിട്ടുമെന്നറിഞ്ഞ് നിരവധി പേരാണ് അക്ഷയയിലേക്ക് അപേക്ഷിക്കാനെത്തുന്നത്.
സാധാരണ അേപക്ഷകരുടെ തിരക്കുകാരണം കോവിഡ് നിയന്ത്രണങ്ങൾ പോലും പാലിക്കാൻ പാടുപെടുന്ന അക്ഷയ ജീവനക്കാർക്ക് ഇതോടെ ജോലി ഇരട്ടിയായി.
‘കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം’ എന്ന പേരിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 10000 രൂപ വീതം നൽകുമെന്നാണ് വ്യാജ അറിയിപ്പ്. ഇതുസംബന്ധിച്ച് വാട്സ് ആപ്പിൽ ശബ്ദരേഖകൾ പ്രവഹിക്കുകയാണ്. വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡിെൻറയും ബാങ്ക് പാസ്ബുക്കിെൻറയും കോപ്പിയും സഹിതം ഓൺലൈനായി അപേക്ഷിക്കാനാണ് ‘അറിയിപ്പ്’.
തെൻറ ഒരു മകന് ധനസഹായം കിട്ടിയെന്നും അടുത്തത് ഉടൻ കിട്ടുമെന്നും ഒരു ശബ്ദരേഖയിൽ വ്യാജൻ പറയുന്നു.
അക്ഷയ േകന്ദ്രത്തിലേക്ക് വിളിക്കുന്നുവെന്ന വ്യാജേനയുള്ള ശബ്ദരേഖയും പ്രചരിപ്പിക്കുന്നു. അക്ഷയ ജീവനക്കാരി എന്ന പേരിലുള്ള സ്ത്രീയും ഇത്തരമൊരു ധനസഹായ പദ്ധതിയുള്ളത് ‘ഉറപ്പിക്കുന്നുണ്ട്’.
ഈ വ്യാജസന്ദേശം പ്രചരിക്കുന്നതറിഞ്ഞ് അക്ഷയ അധികൃതർ എല്ലാ സെൻററുകൾക്കും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇപ്പോഴും ജനങ്ങൾ സെൻററുകളിൽ എത്തുകയാണെന്ന് അക്ഷയ ജില്ല പ്രോജക്ട് ഓഫിസ് അധികൃതർ പറഞ്ഞു.
ദിവസവും നിരവധി പേർ നേരിട്ടും ഫോണിലൂടെയും ‘ധനസഹായ’ത്തിനായി അന്വേഷണം നടത്തുന്നുണ്ടെന്ന് നഗരത്തിലെ ഒരു അക്ഷയ സെൻറർ ജീവനക്കാരി പറഞ്ഞു.
ഇങ്ങനെയൊരു ധനസഹായ പദ്ധതിയില്ലെന്ന് നോട്ടീസ് ഒട്ടിച്ചിട്ടും ജനങ്ങൾക്ക് സംശയം തീരുന്നില്ലെന്ന് അക്ഷയ സെൻറർ നടത്തിപ്പുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.