മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പിതാവിനെയും മകനെയും വിട്ടയച്ചു

കോഴിക്കോട്: വീട്ടിൽ കയറിയ മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പ്രതികളായ പിതാവിനെയും മകനെയും കോടതി വെറുതെവിട്ടു. 2017 ജൂലൈ 27ന് പുലർച്ച 1.40ന് ഫറോക്കിലെ വീട്ടിൽ കയറിയ തമിഴ്നാട് സ്വദേശി കുബേരയെ ക്രിക്കറ്റ് ബാറ്റും വടിയുമുപയോഗിച്ച് അടിച്ച് പരിക്കേൽപിച്ച കേസിൽ ഫറോക്ക് ഉണ്ണി പച്ചാട്ട്, മകൻ ബിനോയ് ഉണ്ണി എന്നിവരെയാണ് രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജ് മോഹനകൃഷ്ണൻ വിട്ടയച്ചത്.

പ്രതികൾക്കായി അഡ്വ. പി.കെ. വർഗീസ്, അഡ്വ. എം.ടി. സമീർ എന്നിവർ ഹാജരായി. മെഡിക്കൽ കോളജിൽ പുലർച്ചെയാണ് പരിക്കേറ്റയാൾ മരിച്ചത്. 30 സാക്ഷികളെ വിസ്തരിച്ച കേസിൽ 37 രേഖകൾ ഹാജരാക്കി.

Tags:    
News Summary - Father and son acquitted in robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.