കോഴിക്കോട്: പിതാവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഒമ്പതു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. പയമ്പ്ര കോണോട്ട് സ്വദേശിയായ നാലാം ക്ലാസുകാരിയാണ് ക്രൂര മർദനത്തിനിരയായത്.
പിതാവ് കുട്ടിയെ വീടിനകത്തിട്ട് പൂട്ടി വടികൊണ്ട് ശരീരമാകെ അടിച്ച് അവശയാക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പലഭാഗത്തും െതാലി ഉരിഞ്ഞുപോയ നിലയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ചൈൽഡ് ലൈൻ അധികൃതർ വിവരമറിഞ്ഞ് ചേവായൂർ സി.െഎ ടി.പി. ശ്രീജിത്തിനെ അറിയിക്കുകയും പൊലീസും ചൈൽഡ് ലൈൻ കോഒാഡിനേറ്റർ കുഞ്ഞോയി പുത്തൂർ, ചൈൽഡ് ൈലൻ കൗൺസിലർ എൻ.കെ. െഷറിൻ എന്നിവർ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കുടുംബ വഴക്കിെന തുടർന്ന് ഭാര്യ പരാതി നൽകിയതാണ് കുട്ടിയെ മർദിച്ചതിെൻറ കാരണമെന്നാണ് കരുതുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. തോമസ് മാണി, ബാലാവകാശ കമീഷൻ അംഗം അഡ്വ. ബബിത ബൽരാജ് എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.