representational image

ഫറോക്കിൽ രണ്ട് ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കുന്നതിന് 71 ലക്ഷത്തിന്റെ ഭരണാനുമതി

ഫറോക്ക്: ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി ചാലിയാറിൽ രണ്ട് ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കുന്നതിന് ടൂറിസം വകുപ്പ് 71 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

ചാലിയാറിലൂടെ ടൂറിസം ബോട്ടുകളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്കുന്നതിനാണ് ചാലിയാറിൽ പുതിയ പാലത്തിന് സമീപം മമ്മിളിക്കടവിലും പഴയ പാലത്തിനു സമീപവും ജെട്ടികൾ നിർമിക്കുന്നത്. ഡി.ടി.പി.സിക്കാണ് നിർമാണ ചുമതല. ആറു മാസത്തിനുള്ളിൽ ഇരു ജെട്ടികളും യാഥാർഥ്യമാകും.

Tags:    
News Summary - administrative approval for construction of two floating jetties in Farok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.