ഫറോക്ക്: ഒരു ബൂത്തിൽനിന്ന് മറ്റൊരു ബൂത്തിലേക്ക് ഫോർവേഡ് ചെയ്ത വോട്ട് കാണാനില്ല! ഫറോക്ക് നഗരസഭയിലെ കരുവൻ തിരുത്തി ബൂത്തിൽ പേരുള്ള വോട്ടർ ഗവ.ഗണപത് ഹൈസ്കൂളിലെ 131 ാം നമ്പർ ബൂത്തിലേക്ക് തന്റെ വോട്ട് ട്രാൻസ്ഫർ ചെയ്തെങ്കിലും അവിടത്തെ ലിസ്റ്റിൽനിന്ന് കരുവൻ തിരുത്തി ലിസ്റ്റിൽ നിന്നും ഔട്ട്.
നല്ലൂർ ചേമ്പുവീട്ടിൽ പി.വി. മുഹമ്മദ് ഇഖ്ബാലിനാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥകാരണം സമ്മതിദാനാവകാശം നഷ്ടമായത്. കഴിഞ്ഞ മാർച്ച് 25ന് വോട്ടർ പട്ടികയിൽ പേരുചേർത്തതുപ്രകാരം 131ാം നമ്പർ ബൂത്തിൽ പേര് വന്നില്ല. പകരം കരുവൻ തിരുത്തി ബൂത്തിൽ വന്നു. തന്റെ വീടിനടുത്ത ബൂത്തിലേക്ക് വോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.എൽ.ഒക്ക് അപേക്ഷയും നൽകി.
തുടർന്ന്,131ാം നമ്പർ ബൂത്തിൽ പേര് വരാതിരുന്നപ്പോൾ ബി.എൽ.ഒ.യെ വിളിച്ച് കാര്യം തിരക്കിയപ്പോൾ തനിക്ക് അറിയില്ലായെന്ന മറുപടിയാണത്രേ ലഭിച്ചത്.
കരുവൻതിരുത്തിയിൽനിന്ന് ട്രാൻസ്ഫർ ചെയ്യുകയും 131ാം നമ്പർ ബൂത്തിൽ ചേർക്കാതെയും വന്നതാണ് തനിക്ക് വോട്ട് നഷ്ടമാകാൻ കാരണമെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് ഇഖ്ബാൽ ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.