ഫറോക്ക്: പുറ്റെക്കാടിനെ നടുക്കി വീണ്ടും മോഷണം. ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയുടെ പാദസരം അടക്കം 15 പവൻ സ്വർണാഭരണങ്ങളും 17,000 രൂപയും മോഷണം പോയി. പുറ്റെക്കാട് റെയിൽവേ ലൈനിന്റെ പടിഞ്ഞാറു ഭാഗത്തെ കെ.കെ. ഹൗസിൽ അബ്ദുൽ നാസറിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്.
അബ്ദുൽ നാസറിന്റെ ഭാര്യ ഫമീഷയും രണ്ടു പെൺമക്കളും കിടന്നിരുന്ന മുറിക്കകത്തുനിന്നാണ് പാദസരം ഉൾപ്പെടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവനും പണവും കവർന്നത്. ഇരുകാലുകളിലും അണിഞ്ഞ പാദസരം മുറിച്ചെടുത്തതായിരിക്കാമെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ചെടികൾ നനക്കുന്നതിനിടയിൽ കാലിൽ ശ്രദ്ധിച്ചപ്പോഴാണ് നാലു പവൻ തൂക്കമുള്ള പാദസാരം കാണാതായ വിവരം ഫമീഷ അറിയുന്നത്.
ഉടൻ വീട് അരിച്ചുപെറുക്കി നോക്കിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവൻ തൂക്കം വരുന്ന വലിയ ചെയിനും രണ്ട് പവന്റെ ചെറു ചെയിനും ഒരു പവൻ തൂക്കമുള്ള ഒരു കമ്മലും മോഷണം പോയ വിവരം അറിയുന്നത്. പൊലീസ് ഡെപ്യൂട്ടി കമീഷണർ ഇ. ബൈജു, ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, എസ്.ഐ. പി.ടി സൈഫുള്ള എന്നിവരും ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.