representational image

ഫറോക്ക് റെയിൽവേ മേൽപാലം അപ്രോച്ച് റോഡ്-കരുവൻതിരുത്തി റോഡ് സർവേ നടപടി ആരംഭിച്ചു

ഫറോക്ക്: റെയിൽവേ മേൽപാലം അപ്രോച്ച് റോഡ് - കരുവൻ തിരുത്തി റോഡിന്റെ സർവേ നടപടി ആരംഭിച്ചു. ഫറോക്ക് റെയിൽവേ മേൽപാലം അപ്രോച്ച് റോഡില്‍നിന്നും പാണ്ടിപ്പാടം, മുക്കോണം വഴി കരുവൻതിരുത്തി പാലത്തിലെത്തിച്ചേരുന്ന 16 മീറ്റർ വീതിയുള്ള പുതിയ റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സർവേ.

ഓരോ സ്ഥല ഉടമയിൽനിന്നും റോഡിനുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി കൂടിയാണ് സർവേയുടെ ഭാഗമായി നടക്കുന്നത് 1.45 കി.മീ. ദൂരത്തിലുള്ള പുതിയ റോഡിന്റെ സ്ഥലമെടുപ്പിനായി 2.99 കോടി കിഫ്ബിയിൽനിന്ന് നേരത്തേ അനുവദിച്ചിട്ടുണ്ട്.

ആർ.ഐ. ശിവദാസൻ, സർവേയർമാരായ ശഫീഖ്, ആഷിഷ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Farook railway flyover approach road-Karuvanthiruthi road survey process started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.