ഫറോക്ക്: ഇ.എസ്.ഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് ഇ.എസ്.ഐയിലെ റേഡിയോഗ്രാഫർ, ചെസ്റ്റ് ഫിസിഷ്യൻ എന്നിവരുടെ സേവനം ഒരാഴ്ചക്കുള്ളിൽ ലഭ്യമാക്കാൻ തീരുമാനിച്ചു.ഒ.പിയിൽ വരുന്ന രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകി.
പ്രവൃത്തി എത്രയും വേഗം നടപ്പാക്കാൻ ഇ.എസ്.ഐ കോർപറേഷന് നിർദേശം നൽകി. ഇ.എസ്.ഐ കെട്ടിടങ്ങളുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് നടത്തുന്നതിനായി ആലോചന നടത്തിയിരുന്നു. ഇത് ഗവൺമെന്റ് തലത്തിൽ തീരുമാനമാകുന്നതുവരെ ആവശ്യമായി വരുന്ന റിപ്പയർ പ്രവൃത്തികൾ സി.പി.ഡബ്ല്യു.ഡി തന്നെ ചെയ്യേണ്ടതാണെന്നും തീരുമാനിച്ചു. തകരാറിലായ പഞ്ചിങ് മെഷീൻ ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.