ഫറോക്ക്: റെയിൽവേ സ്റ്റേഷൻ വികസന കുതിപ്പിലേക്ക്. രണ്ടു ഘട്ടങ്ങളിലായി 10 കോടി രൂപ ചെലവിൽ ഒരു വർഷത്തിനകം നവീകരണം പൂർത്തിയാക്കാൻ തീരുമാനമായി. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സ്റ്റേഷനെ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഫറോക്കിൽ നടപ്പാക്കുന്ന സമഗ്ര വികസന പ്രവർത്തനങ്ങളുടെ രൂപരേഖയുടെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തി.
രണ്ടു പ്ലാറ്റ്ഫോമുകളിലും മുഴുവനായും മേൽക്കൂര, ഒന്നാം പ്ലാറ്റ്ഫോമിൽ ലിഫ്റ്റ്, പാർക്കിങ് ഗ്രൗണ്ട് വിപുലീകരണം, പുതിയ വിശ്രമസ്ഥലം, മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, ഉയർന്ന ഗ്രേഡിലുള്ള ശുചിമുറികൾ, കുടിവെള്ളത്തിനായുള്ള കിയോസ്കുകൾ, ട്രെയിൻ സംബന്ധമായ ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയ നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറും. അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്ന സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിച്ചു കൊണ്ടുപോകാൻ പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ച് മോണിറ്ററിങ് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. അവർക്കാണ് മേൽനോട്ട ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.