ഫറോക്ക്: മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുന്നതിനുമുമ്പ് മൃതദേഹം വിട്ടുകൊടുത്തതിൽ ആരോഗ്യ വകുപ്പിന് വീഴ്ച. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ മരിച്ച ഫറോക്ക് ചന്തക്കടവ് സ്വദേശിയുടെ മൃതദേഹമാണ് ഫലം വരും മുമ്പ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു മരണം. രാത്രി 10.30ന് മൃതദേഹം വിട്ടുനൽകുകയും വീട്ടിലെത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടിന് മറവ് ചെയ്തു. തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒട്ടേറെ പേർ മൃതദേഹം കാണാനെത്തിയിരുന്നു. ഇത് പ്രദേശത്ത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേന്നുതന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയെങ്കിലും ഫലം െനഗറ്റിവായിരുന്നു. മരിച്ച ദിവസം വീണ്ടും പരിശോധനക്ക് സ്രവമെടുത്തെങ്കിലും ഫലം വരുന്നതിനു മുമ്പുതന്നെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു.
സാധാരണ ഗതിയിൽ മരിച്ചവർക്ക് ട്രു നാറ്റ് ടെസ്റ്റ് നടത്തി എളുപ്പത്തിൽ ഫലം ലഭ്യമാക്കി മൃതദേഹം മറവ് ചെയ്യുകയാണ് ചെയ്തിരുന്നത്. എന്നാൽ, ഇവിടെ സ്രവം ആർ.ടി.പി.സി.ആർ ടെസ്റ്റിനയച്ചതിനാൽ ഫലം ഉടൻ ലഭിച്ചില്ല. കോവിഡ് സ്ഥീരികരിച്ചതോടെ മൃതദേഹ പരിപാലനം നടത്തിയവരോട് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.