ഫറോക്ക്: മഴയിൽ തകർന്നുവീണ ഭിത്തി പുനർ നിർമിക്കാനായി കരിങ്കല്ലുമായി വന്ന ലോറി ആറടി താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർ രാമനാട്ടുകര മുസ്താഖ് മൻസിലിൽ അസ്കർ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു.പറവൻതിരുത്തി പഴനിക്കോളിൽ സൈഫുല്ലയുടെയും സിദ്ദീഖിെൻറയും ഉടമസ്ഥതയിലുള്ള വീടിെൻറ മതിൽ കഴിഞ്ഞ മാസമാണ് മഴയിൽ തകർന്നത്.
ഇതിെൻറ പുനർനിർമാണത്തിനായി കല്ലുമായി വന്നതായിരുന്നു ലോറി.ലോഡ് ഇറക്കാനായി പിന്നോട്ടെടുക്കവെ ലോറി ഡ്രൈവറുടെ ഭാഗത്തേക്ക് റോഡിലെ കരിങ്കൽഭിത്തിയടക്കം ഇടിഞ്ഞു വീഴുകയായിരുന്നു. വളാഞ്ചേരി സക്കീറിെൻറ വീട്ടിലെ മതിലിലേക്കാണ് ലോറിയും കല്ലും ചെന്നുപതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.