ഫ​റോ​ക്കി​ലെ ടി​പ്പു​സു​ൽ​ത്താ​ൻ കോ​ട്ട​യി​ലെ ഉ​ദ്ഖ​ന​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ

കോ​ട്ട​യു​ടെ ചു​റ്റു​മ​തി​ലി​ന്റെ അ​വ​ശി​ഷ്ടം

ടിപ്പുകോട്ടയിൽ കോട്ടമതിലിന്റെ അവശിഷ്ടം കണ്ടെത്തി

ഫറോക്ക്: മൂന്നാം ഘട്ട ഉദ്ഖനനം നടക്കുന്ന ഫറോക്കിലെ ടിപ്പുസുൽത്താൻ കോട്ടയിൽ കോട്ടയുടെ മതിൽ കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തെ മണ്ണ് നീക്കിയപ്പോഴാണ് മതിലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ചെങ്കല്ല് കൊണ്ട് നിർമിച്ച മതിലിന്റെ കല്ലുകൾ പല വലിപ്പത്തിലുള്ളവയാണ്. ഇവിടെ നിന്ന് തന്നെ നിർമിച്ചതാണ് കല്ലുകളെന്നാണ് സൂചന. ഇതോടെപ്പം ടിപ്പുവിന്റേതെന്ന് കരുതുന്ന നാണയവും കണ്ടെത്തി.

വിവിധ ഘട്ടങ്ങളിലായി നടത്തിയ ഉദ്ഖനനത്തിൽ നാണയങ്ങളടക്കം നിരവധി വസ്തുക്കൾ ടിപ്പുസുൽത്താൻ ഉപയോഗിച്ചതെന്ന്‌ കരുതുന്നവ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബുധനാഴ്ച കണ്ടെത്തിയ കോട്ടയുടെ മതിൽ.

കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഡയറക്ടർ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്ഖനനം നടത്തുന്നത്. ഖനനത്തിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.

കേന്ദ്ര പുരാവസ്തു വകുപ്പിന് വീണ്ടും ലൈസൻസിനായി അപേക്ഷ കൊടുക്കുമെന്നും അവിടെനിന്നുള്ള അനുവാദം ലഭിച്ചാൽ നാലാം ഘട്ട ഉദ്ഖനനം താമസിയാതെ നടത്തുമെന്നും ഉദ്ഖനനത്തിന് നേതൃത്വം നൽകുന്ന കൃഷ്ണരാജ് വ്യക്തമാക്കി.

Tags:    
News Summary - Remains of the fort wall were found at Tipukotta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.