ഫറോക്ക്: കോഴിക്കോട് കോർപറേഷൻ 42ാം ഡിവിഷൻ നല്ലളത്ത് മുസ്ലിംലീഗിന് രണ്ടു സ്ഥാനാർഥികൾ. ഒരു വിഭാഗം നടത്തിയ ഏകാധിപത്യത്തെ ചോദ്യംചെയ്താണ് മറ്റൊരു വിഭാഗം സ്ഥാനാർഥിയെ രംഗത്തിറക്കിയത്. ഇതോടെ, വർഷങ്ങളായുള്ള മുസ്ലിംലീഗിലെ ഉൾപ്പോര് പുറത്തുവന്നിരിക്കുകയാണ്.
ഷെറീന റിഷാദിനെയാണ് ഇവിടെ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യംചെയ്ത് മേൽ കമ്മിറ്റികൾക്ക് പരാതി നൽകിയെങ്കിലും ചർച്ചക്കുപോലും വിളിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രണ്ടുതവണ പഞ്ചായത്തംഗവും വനിത ലീഗ് മണ്ഡലം നേതാവുമായ മൈമൂന ടീച്ചറെ പൊതുസ്ഥാനാർഥിയായി നിശ്ചയിച്ചു. ഇവർക്ക് എൽ.ഡി.എഫ് പിന്തുണ നൽകുകയും ചെയ്തു. ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയ സീറ്റാണിത്.
ഡിവിഷനിലെയും ചെറുവണ്ണൂർ - നല്ലളം മേഖലയിലെയും മുതിർന്ന ലീഗ്, യൂത്ത്ലീഗ് ഭാരവാഹികളെ വിളിക്കാതെ ഡിവിഷനിലെ ഒരു വിഭാഗം ചേർന്നാണ് ഷെറീന റിഷാദിനെ സ്ഥാനാർഥിയാക്കിയതെന്ന് മറുവിഭാഗം ആരോപിക്കുന്നു. സംസ്ഥാന നേതാവ് ഇടപെട്ട് ഭൂരിപക്ഷം വരുന്ന പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ സ്വന്തം തീരുമാനം നടത്താൻ തീരുമാനിച്ചതായും ഇവർ പറയുന്നു.
വർഷങ്ങളായി ലീഗിൽ നിലനിൽക്കുന്ന വിഭാഗീയത കഴിഞ്ഞ മേഖല മുസ്ലിംലീഗ് തെരഞ്ഞെടുപ്പിൽ അടിയിൽ കലാശിച്ചിരുന്നു. പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടത്തി തീരുമാനം എടു െത്തങ്കിലും ഇതുവരെ ഇവർ ഒരുമിച്ച് പ്രവർത്തനം നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.