ഫറോക്ക്: വീടിെൻറ വാതിൽ തകർത്ത് സ്വർണവും പണവും അപഹരിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനായി രേഖാചിത്രം പുറത്തുവിട്ട് നല്ലളം പൊലീസ്. നല്ലളം ആശാരിക്കടവ് റോഡിലുള്ള വീടിെൻറ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കളവുചെയ്ത സംഭവത്തിൽ നല്ലളം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.
കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണ് ചൊവ്വാഴ്ച നല്ലളം പൊലീസ് പുറത്തുവിട്ടത്.
സമാനമായ ആളെ തിരിച്ചറിയുന്നവര്‍ നല്ലളം സ്റ്റേഷനിലോ അല്ലെങ്കില്‍, താഴെ കാണിച്ച നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 0495 2420643, 9497980721.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.