ഫറോക്ക്: ചാലിയാറിെൻറ വടക്ക്കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപിച്ചിട്ട് 29 വർഷം പൂർത്തിയായി. 1991 നവംബർ ആറിനാണ് കോട്ടയും അനുബന്ധ സ്മാരകങ്ങളെയും അന്നത്തെ സർക്കാർ സംരക്ഷണ സ്മാരകമാക്കി പ്രഖ്യാപിച്ചത്. തുടർ നടപടികൾ ഇല്ലാതായപ്പോൾ 2010 ഫറോക്ക് കൾചറൽ കോഒാഡിനേഷൻ കമ്മിറ്റി കോട്ടയുടെ സംരക്ഷണത്തിനായി ഹൈകോടതിയെ സമീപിച്ചു. പത്ത് വർഷത്തെ നിയമ വ്യവഹാരത്തിനൊടുവിൽ 2020 മേയ് 19ന് ഹൈകോടതി പുരാവസ്തു വകുപ്പിനോട് കോട്ട ഭൂമിയിൽ ഉത്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുള്ള അനുമതി നൽകി.
ആറ് മാസത്തിനകം ഇതിെൻറ റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശവും നൽകി.ഇതേ തുടർന്നാണ് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് മലബാർ സർവേ ഫീൽഡ് അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതിന് ടിപ്പു കോട്ടയിൽ പര്യവേക്ഷണത്തിനായി എത്തിയത്.
ആദ്യ ദിവസം തന്നെ ചെമ്പ് നാണയം കണ്ടെത്തിയിരുന്നു. തുടർന്ന് ഭൂഗർഭ അറയിലെ കുഴിയെടുത്തുള്ള പരിശോധനയിൽ പുരാവസ്തു വകുപ്പ് ബ്രിട്ടീഷ് നിർമിത ചെമ്പ് നാണയങ്ങളും ചൈനീസ്, ബ്രിട്ടീഷ് നിർമിത പിഞ്ഞാണ പാത്ര കഷണങ്ങളും കണ്ടെത്തി. കൂടാതെ കമ്മട്ടമടക്കം നാണയം അടിച്ചിറക്കിയതിെൻറ സൂചകങ്ങളും ലഭിച്ചു. ഭീമൻ കിണറിെൻറ പടവുകൾ വൃത്തിയാക്കുന്നതിനിടെ ഡച്ച് നിർമിത ചെമ്പ്നാണയവും കണ്ടെത്തി. ഇതിനു ശേഷമാണ് കോട്ടയിൽ ജി.പി.ആർ സർവേ തുടങ്ങിയത്. നൂറോളം സൂചകങ്ങൾ ഇതിൽ ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഭൂഗർഭ അറയുടെ തെക്കുഭാഗത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് ആറ് വെടിയുണ്ടകളും തീക്കല്ലുകളും ലഭിച്ചത്. കഴിഞ്ഞ ദിവസം കോട്ടക്ക് സമീപം കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ 2000 വർഷം പഴക്കമുള്ള ഗുഹയും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.