കോഴിക്കോട്: സിവിൽ സ്റ്റേഷന് സമീപം കൃത്രിമ കാൽ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം. സിവിൽ സ്റ്റേഷൻ -കാരപ്പറമ്പ് റോഡിൽ പ്രവർത്തിക്കുന്ന പേസ് റിഹാബിലിറ്റേഷൻ റിസർച് ആൻഡ് ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററിലാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ അഗ്നിബാധ.
കൃത്രിമക്കാലുകൾ ഉൾപ്പെടെ സാധനങ്ങൾ സൂക്ഷിച്ചിടത്താണ് തീ പടർന്നത്. കേന്ദ്രത്തിൽ ആരുമില്ലാത്തപ്പോഴാണ് സംഭവം. വാടക വീട്ടിലാണ് സെന്റർ പ്രവർത്തിച്ചിരുന്നത്.
ഫയർഫോഴ്സ് എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കി. വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ട് യൂനിറ്റ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.